Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aishwarya Rai

സ​ൽ​മാ​ൻ ഖാ​ൻ കൊ​ടു​ത്ത പ​ണി; വി​വേ​ക് ഒ​ബ്റോ​യി​ക്ക് ഐ​ശ്വ​ര്യ​യെ ന​ഷ്ട​മാ​യി, പി​ന്നാ​ലെ ക​രി​യ​റും

ബോ​ളി​വു​ഡ് ഗോ​സി​പ്പ് കോ​ള​ങ്ങ​ളെ ഇ​ന്നും ചൂ​ടു​പി​ടി​പ്പി​ക്കു​ന്ന ഒ​ന്നാ​ണ് സ​ൽ​മാ​ൻ ഖാ​ൻ - ഐ​ശ്വ​ര്യ റാ​യ് - വി​വേ​ക് ഒ​ബ്‌​റോ​യ് ത്രി​കോ​ണ പ്ര​ണ​യം. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം, വി​വേ​ക് ഒ​ബ്‌​റോ​യി​യു​ടെ ക​രി​യ​ർ എ​ങ്ങ​നെ ത​ക​ർ​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​ശ​സ്ത നി​ർ​മാ​താ​വ് ശൈ​ലേ​ന്ദ്ര സിം​ഗ്.

2003-ൽ ​സ​ൽ​മാ​ൻ ഖാ​ൻ ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു എ​ന്ന് ആ​രോ​പി​ച്ച് വി​വേ​ക് ഒ​ബ്‌​റോ​യ് വി​ളി​ച്ചു​ചേ​ർ​ത്ത ആ ​വി​വാ​ദ പ​ത്ര​സ​മ്മേ​ള​നം ആ​രും മ​റ​ന്നി​ട്ടി​ല്ല. ആ ​സ​മ​യ​ത്ത് സ​ൽ​മാ​ൻ ഖാ​ൻ എ​വി​ടെ​യാ​യി​രു​ന്നു എ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ശൈ​ലേ​ന്ദ്ര. വി​വേ​ക് പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തു​മ്പോ​ൾ സ​ൽ​മാ​ൻ ത​ന്‍റെ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ശൈ​ലേ​ന്ദ്ര​കു​മാ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു. ടി​വി​യി​ൽ ആ ​ദൃ​ശ്യ​ങ്ങ​ൾ ക​ണ്ട​പ്പോ​ൾ സ​ൽ​മാ​ൻ വ​ല്ലാ​തെ പ്ര​കോ​പി​ത​നാ​യി. എ​ന്ത് വി​ഡ്ഢി​ത്ത​മാ​ണി​ത്- എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ പ്ര​തി​ക​ര​ണം.

പെ​ട്ടെ​ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സ​ൽ​മാ​നെ താ​നാ​ണ് ശാ​ന്ത​നാ​ക്കി​യ​തെ​ന്ന് ശൈ​ലേ​ന്ദ്ര പ​റ​യു​ന്നു. പെ​ട്ടെ​ന്ന് പ്ര​തി​ക​രി​ക്ക​രു​ത്, പ​ക​രം പ്ര​വൃ​ത്തി​യി​ലൂ​ടെ മ​റു​പ​ടി ന​ൽ​കാ​നാ​ണ് താ​ൻ സ​ൽ​മാ​നോ​ട് പ​റ​ഞ്ഞ​ത്. വെ​ള്ളി​ത്തി​ര​യ്ക്കു പി​ന്നി​ലി​രു​ന്ന് നി​ശ​ബ്ദ​മാ​യി പോ​രാ​ടാ​ൻ ഉ​പ​ദേ​ശി​ച്ചു.

സ​ൽ​മാ​ൻ പി​ന്നീ​ട് ചെ​യ്ത​തും അ​തു​ത​ന്നെ​യാ​ണെ​ന്ന് തോ​ന്നു​ന്നു. ബോ​ളി​വു​ഡി​ലെ സ​ൽ​മാ​ന്‍റെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് വി​വേ​കി​നു ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന പ​ല അ​വ​സ​ര​ങ്ങ​ളും ഇ​ല്ലാ​താ​ക്കി​യെ​ന്നും, അ​ത് വി​വേ​കി​ന്‍റെ ക​രി​യ​റി​നെ പാ​താ​ള​ത്തി​ലേ​ക്കു ത​ള്ളി​യെ​ന്നും ശൈ​ലേ​ന്ദ്ര കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ര​ണ​യം പോ​യി... ക​രി​യ​റും പോ​യി!

ഐ​ശ്വ​ര്യ​യ്ക്ക് വേ​ണ്ടി​യാ​യി​രു​ന്നു വി​വേ​ക് സ​ൽ​മാ​നെ​തി​രേ പ​ര​സ്യ​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​ത്. എ​ന്നാ​ൽ ആ ​പോ​രാ​ട്ടം വി​വേ​കി​ന് ഇ​ര​ട്ടി പ്ര​ഹ​ര​മാ​ണ് ന​ൽ​കി​യ​ത്. ഐ​ശ്വ​ര്യ​യു​മാ​യു​ള്ള പ്ര​ണ​യ​വും അ​ധി​ക​കാ​ലം നീ​ണ്ടു​നി​ന്നി​ല്ല. വൈ​കാ​തെ അ​വ​ർ വേ​ർ​പി​രി​ഞ്ഞു. വ​ൻ വി​ജ​യ​ങ്ങ​ളു​മാ​യി ക​ത്തി​നി​ന്ന വി​വേ​കി​നെ തേ​ടി പി​ന്നീ​ട് ന​ല്ല വേ​ഷ​ങ്ങ​ൾ എ​ത്തി​യി​ല്ല.

വി​വേ​കി​ന്‍റെ ആ ​ഒ​റ്റ​പ​ത്ര​സ​മ്മേ​ള​നം ബോ​ളി​വു​ഡ് ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ -സെ​ൽ​ഫ് ഗോ​ൾ- ആ​യി ഇ​ന്നും അ​വ​ശേ​ഷി​ക്കു​ന്നു.

Latest News

Corehub Up